![bishop franco](/wp-content/uploads/2018/07/bishop-franco-1-5.png)
കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനം. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
Read also:പീഡനത്തിനിരയായ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ; നോക്കുകുത്തിയായി പോലീസ്
അതേസമയം അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്ന് പുറത്ത് പോയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ കാരണക്കാരൻ ബിഷപ്പ് ആണോ എന്നറിയാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. എന്നാൽ ബിഷപ്പിനെതിരായ മൊഴിയൊന്നും ലഭിച്ചില്ല.
Post Your Comments