Latest NewsKerala

ബിജെപിക്കാര്‍ കൊന്നാലും കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും എസ്ഡിപിഐക്കാര്‍ കൊന്നാലും കുഴപ്പമില്ല; പുതിയ വീഡിയോയുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയത്തിന് പിന്നാലെ ഗള്‍ഫിലെ ജോലി നഷ്ടമാകുകയും നാട്ടിലെത്തി അറസ്റ്റിലായ കൃഷ്ണകുമാര്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ്. പിണറായി സഖാവേ എന്നെ ഒന്നു കൊന്നു തരുമോ എന്ന അപേക്ഷിച്ച് കൊണ്ടുള്ളതാണ് പുതിയ വീഡിയോ.

Also Read: കൊലപാതകത്തിന് ശേഷം അഭിമന്യുവിന്റെ ചോര പുരണ്ട ഷർട്ട് ഉപേക്ഷിച്ചയാൾ ആര് ? ചോദ്യങ്ങൾ ഇനിയും ബാക്കി

‘അന്ന് മദ്യപിച്ചുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്. അബുദാബിയില്‍ എന്നെ കൊണ്ട് നിങ്ങള്‍ മാപ്പു പറയിച്ചു. ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി തെറിപ്പിച്ചു. ഇങ്ങനെ ഇനിയും ജീവിക്കാന്‍ വയ്യ. എനിക്കേറ്റവുമിഷ്ടപ്പെട്ട രണ്ടു മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല, മൂന്ന്. സഖാവ് ഇകെ നയനാര്‍, കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി’. തന്നെയൊന്നു കൊന്നു തരുമോയെന്ന് ഇയാള്‍ പല തവണ വിഡിയോയിൽ ആവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്കാര്‍ കൊന്നാലും കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും എസ്ഡിപിഐക്കാര്‍ കൊന്നാലും കുഴപ്പമില്ലയെന്ന് കൃഷ്ണകുമാർ വീഡിയോയിലൂടെ പറയുന്നു.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഫേസ്ബുക്ക് വീഡിയോ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. ഇതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ കൈമത്ത് പുത്തന്‍ പുരയില്‍ കൃഷ്ണകുമാരന്‍ നായരെ അറസ്റ്റു ചെയ്തത്. അബുദാബിയില്‍ ജോലി ചെയ്യവേയായിരുന്നു ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button