കർശന നിയന്ത്രങ്ങളുമായി വാട്സ് ആപ്പ്. വ്യാജ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ എല്ലാ തരത്തിലുമുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഇന്ത്യയില്‍ അഞ്ച് എണ്ണമായി ചുരുക്കിയതായും ക്വിക്ക് ഫോര്‍വേഡ് ബട്ടണും എടുത്ത് കളഞ്ഞതായും വാട്‌സ്‌ആപ്പ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. നിലവില്‍ 250 ചാറ്റുകളിലേക്ക് സന്ദശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് അഞ്ചിലേക്ക് ചുരുക്കിയത്. ഇന്ത്യക്ക് പുറത്ത് ഇത് 20 ചാറ്റുകളിലേക്ക് മാത്രമേ ഷെയർ ചെയാനാകു.
ഇന്ത്യയിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നതുകൊണ്ടാണ് ഈ മാറ്റമെന്നും, ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്ന് വാട്‌സ്‌ആപ്പ് ബ്ലോഗില്‍ അറിയിച്ചു.
also read :വിപണി കീഴടക്കാനെത്തുന്നു സോണി എക്സ്പീരിയ XZ3
Post Your Comments