കോട്ടയം: ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ജസ്‌നയുടേതെന്ന് സംശയം. ഇത് ഉറപ്പുവരുത്തുന്നതിനായ് ജസ്‌നയുടെ പിതാവിന്റെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചു. പരിശോധനയ്ക്കായി പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഡിഎന്‍എ പരിശോധന ഫലം വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
READ ALSO: ജസ്‌ന കേസ്; സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ
മനുഷ്യശരീരത്തിലെ കാല്‍ കഴിഞ്ഞയാഴ്ചയാണ് പുഴയുടെ തീരത്തടിഞ്ഞത്. മറ്റ് ശരീര ഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹത്തില്‍ നിന്നും കാല് മാത്രമായി അറ്റ് വേര്‍പെടാന്‍ സാധ്യത കുറവാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല കാലിന്റെ അരഭാഗത്ത് വെട്ടിയത് പോലുള്ള മുറിവുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
READ ALSO: ഫോണ്‍ സംഭാഷണങ്ങള്‍ വഴിത്തിരിവാകുന്നു, ജസ്‌ന കേസ് പുതിയ തലത്തിലേക്ക്, എട്ട് പേര്‍ നിരീക്ഷണത്തില്‍
അതേസമയം ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയത്. കേസ് അന്വേഷണം തുടരുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാവുന്നത്.
Post Your Comments