![This is the reason why this father has not slept for thirty years](/wp-content/uploads/2018/07/SAUDI-MAN.png)
റിയാദ്: വെറുതെയെങ്കിലും നമ്മൾ പറയാറുണ്ടാകും ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന്. എന്നാൽ വർഷങ്ങളായി ഉറങ്ങാത്ത ഒരാൾ സൗദിയിലുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്നത് അക്ഷരാർഥത്തിൽ സത്യമായിരിക്കുകയാണ് ഇവിടെ. ഉറങ്ങാൻ കഴിയാത്തതിലുള്ള വിഷമത്തിലാണ് ഇദ്ദേഹം. സൈനിക സേവനം അനുഷ്ടിക്കുന്ന സമയത്ത് തുടര്‍ച്ചയായി 20 ദിവസത്തോളം ഉണര്‍ന്നിരുന്നിരുന്നു. അതിന് ശേഷമാണ് ഇദ്ദേഹത്തിന് ഉറക്കം നഷ്ടമാകുന്നതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ:സൗദിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നു; നിയമനം ഒഡെപെക് വഴി
ഉറക്കം നഷ്ടമായതിനെ തുടർന്ന് ഇദ്ദേഹം ഒട്ടേറെ ഡോക്ടര്‍മാരും വിദഗ്ദ്ധന്മാരുടെയും സഹായം തേടിയെങ്കിലും കൃത്യമായ പരിഹാരം കണ്ടെത്താൻ ആർക്കുമായില്ല. പല മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഉറക്കം മാത്രം തിരികെയെത്തിയില്ല. സൈനിക സേവനം അവസാനിച്ച ശേഷം ഇദ്ദേഹം തന്റെ അവസ്ഥയുടെ കാരണം കണ്ടുപിടിക്കാന്‍ ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. നാല് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചെങ്കിലും ഇദ്ദേഹത്തിന്റെ രോഗാവസ്ഥയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments