ബലിയാപാല്‍•അംഗന്‍വാടി ജീവനക്കാരിയുടെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ബലിയാപാല്‍ പോലീസ് പിടികൂടി. ശനിയാഴ്ച ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബലിയാപാലിലാണ് സംഭവം.
റെയ്ഡില്‍ ഇവിടെ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷപെടുത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും അംഗന്‍വാടി ജീവനക്കാരിയുടെ വീടിനുള്ളില്‍ അരുതാത്ത സാഹചര്യത്തിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
വാടകയ്ക്ക് നല്‍കുന്നുവെന്ന പേരിലാണ് അംഗന്‍വാടി ജീവനക്കാരി പെണ്‍വാണിഭം നടത്തി വന്നിരുന്നത്. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
വീട്ടില്‍ നിന്നും ഗര്‍ഭനിരോധന ഉറകള്‍ അടക്കമുള്ള സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments