KeralaLatest News

സ്ത്രീകളുടെ പേര് മറച്ചുവെച്ചാലും സ്ത്രീവിരുദ്ധത തന്നെയെന്ന് ജോസഫൈന്‍

തിരുവനന്തപുരം : ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ പേര് മറച്ചുവെച്ചാലും സ്ത്രീവിരുദ്ധത തന്നെയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്‍. സ്ത്രീയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ എവിടെയാണെന്ന് അന്വേഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കി.

Read also:റസ്റ്ററന്റിലെ ജീവനക്കാരിയുടെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ച കസ്റ്റമര്‍ക്ക് കിട്ടിയ മുട്ടന്‍പണി(വീഡിയോ

വനിതാ കമ്മിഷനും കേരള സര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍. സ്ത്രീവിരുദ്ധ സാമൂഹികവീക്ഷണത്തിനെതിരായ ഉള്ളടക്കം വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button