ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിനും രാഹുലിന്റെ ആരോപണങ്ങള്‍ക്കും ശക്തമായ മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലും കോണ്‍ഗ്രസും സ്വയം വിശ്വാസമില്ലാത്തവരാണ് . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ഈ അവിശ്വാസ പ്രമേയം എത്രപേര്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമെന്ന് പരിശോധിക്കാനാണെന്നും മോദി ലോക്സഭയില്‍ പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ തള്ളിപ്പറഞ്ഞവരാണ് കോണ്‍ഗ്രസ്.തന്നെ എന്തും പറയാം പക്ഷേ രാജ്യത്തിന്റെ സൈനികരെ അപമാനിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി വിശദീകരിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിന് റിസര്‍വ്വ് ബാങ്കിലും , സൈന്യത്തിലും , തെരഞ്ഞെടുപ്പ് യന്ത്രത്തിലും ഒന്നും വിശ്വാസമില്ലാതായെന്നും ചൂണ്ടിക്കാട്ടി. കൂടാതെ 2024 ലും പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Post Your Comments