KeralaLatest News

ഉപേക്ഷിച്ചു പോയ ഭർത്താവിന് ഭാര്യയുടെ കുറിപ്പ്; കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം

ഉപേക്ഷിച്ചു പോയ ഭർത്താവിനോട് കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള അമ്മയുടെ കുറിപ്പ് വൈറലാകുന്നു. തന്റെ ഭർത്താവുമായി ബന്ധപ്പെടാൻ ഫോൺ നമ്പറോ ഒന്നും കയ്യിലില്ലാത്തതിനാലാണ് യുവതി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്‌തത്‌. മോനിഷ എന്ന യുവതിയാണ് ഭര്‍ത്താവ് അനീഷിനോട് മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ആണ് ഞാന്‍, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവില്‍ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയില്‍ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.?

ALSO READ: ടിപ്പോ പണമോ അല്ല, ഇവിടുത്തെ വിഷയം ;ഖലീലിന്റെ കുറിപ്പ് വൈറലാകുന്നു

ഒത്തിരി നാളുകള്‍ക്ക് ശേഷം അവന്‍ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷന്‍ ആണ് ആരെങ്കിലും ഒരാള്‍ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാന്‍ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകള്‍ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കില്‍ നിന്നെ കുറിച്ച്‌ ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവര്‍ക്ക് അറിയില്ലാലോ നിന്റെ ഫോണ്‍ നമ്പർ പോലും എന്റെ കൈയില്‍ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ്‌ നീ വായിക്കാന്‍ ഇടയായാല്‍ ഓപ്പറേഷന്‍ ഡേറ്ററിനു മുന്‍പ് അവനെ ഒന്ന് കാണണം plzzzzz.

പിന്നെ കുഞ്ഞിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍വരെ കൈവിട്ടു ഇനി ഞങ്ങള്‍ക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകന്‍ ഇപ്പോള്‍ അമൃത ഹോസ്പിറ്റലില്‍ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷന്‍ -നും.

shortlink

Related Articles

Post Your Comments

Related Articles


Back to top button