ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് പ്രളയ ദുരന്തം ബാധിച്ച സ്ഥലങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍. ആലപ്പുഴ ജില്ലയിലാണ് മന്ത്രിമാരുടെ ഈ അനാസ്ഥ. സ്ഥലത്തുണ്ടായിരുന്നിട്ടും കുട്ടനാട്ടില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും ഇതുവരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല. മന്ത്രി ജി.സുധാകരന്‍ ഇന്ന് ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വരുന്നത് കേന്ദ്രമന്ത്രിക്കൊപ്പമാണ്.
Also Read : കനത്ത മഴയില്‍ പുസ്തകം നശിച്ചവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍
അതേസമയം വിവാദങ്ങളില്‍ ന്യായീകരണവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. പാര്‍ട്ടിയിലെ തിരക്കുകളാണ് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. സിപിഎം സംസ്ഥാന സമിതി ഉള്‍പ്പെടെ മറ്റ് തിരക്കുകളുണ്ടായിരുന്നു. ഇതാണ് കുട്ടനാട്ടില്‍ എത്താതിരിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് ചികില്‍സയിലായതിനാലെന്ന് തോമസ് ചാണ്ടി എംഎല്‍എയും പറഞ്ഞു. വേണ്ട എല്ലാവിധ സഹായവും രാപകലില്ലാതെ എത്തിക്കുന്നുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് സ്ഥലംസന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുട്ടനാട്ടില്‍ ആകെ എത്തിയത് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ മാത്രമാണ്.
Post Your Comments