ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയത്തെ തുടർന്ന് പര്‍ദ ധരിച്ച് ഭാര്യയെ പിന്‍തുടര്‍ന്ന ഇന്ത്യക്കാരന് ആള്‍മാറാട്ട കേസിൽ ദുബായ് കോടതി 2000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വേഷം മാറി പിന്തുടര്‍ന്നതെന്നു 37 കാരനായ ഇയാള്‍ വിചാരണ വേളയിൽ കോടതിയിൽ പറഞ്ഞു. ഭാര്യയുടെ ദുര്‍നടപ്പ് കയ്യോടെ പിടികൂടാനാണ് ഇത്തരത്തില്‍ ചെയ്തത്. പോലീസ് തന്നെ പിടികൂടുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്.
Also read : യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ്: സന്ദേശത്തിലൂടെ വിവരങ്ങൾ ചോർത്തുന്ന വിദ്യയുമായി ഹാക്കർമാർ
Post Your Comments