![Cristiano Ronaldo makes a surprise tip of a heavy sum to the hotel staff](/wp-content/uploads/2018/07/RONALDO.png)
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോട്ടൽ ജീവനക്കാർക്ക് ടിപ്പായി നൽകിയ തുക കേട്ട് ഏവരും ഞെട്ടി. 15 ലക്ഷം രൂപയാണ് താരം ജീവനക്കാർക്ക് ടിപ്പായി നൽകിയത്. കുടുംബത്തോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത താരത്തിന് ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെ അധികൃതർ ഒരുക്കി നൽകി. ഇതിൽ ഏറെ സന്തോഷവാനായ റൊണാൾഡോ ജീവനക്കാർക്ക് ടിപ്പ് നൽകുകയായിരുന്നു. ഗ്രീസിൽ നിന്ന് ഇറ്റലിയിലേയ്ക്ക് മടങ്ങുന്നതിന് മുൻപ് വമ്പൻ സര്‍പ്രൈസായിരുന്നു താരം ഹോട്ടൽ ജീവനക്കാർക്ക് നൽകിയത്.
ALSO READ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കി അഡാര്‍ ലവ്വിലെ നായിക
Post Your Comments