തങ്ങളുടെ ദത്തുപുത്രിയും നിലവില്‍ 28കാരിയുമായ അബിഗെയില്‍ അല്‍വാരഡോയെ 15 വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കുറ്റത്തിനു ദമ്പതികൾ വിചാരണ നേരിടുന്നു. ഭാര്യ ലൗറ കാസ്റ്റില്ലോക്ക് 33 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇവരുടെ ഭര്‍ത്താവായ യൂസ്ബിയോ ലൈംഗിക ആക്രമണ കുറ്റത്തിന് വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.
തന്റെ ഭര്‍ത്താവ് ദത്ത് പുത്രിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ ലൗറ കാസ്റ്റില്ലോ ഇതിന് കൂട്ട് നില്‍ക്കുകയായിരുന്നു. പീഡനത്തിൽ ഇവർക്ക് മൂന്നു കുട്ടികൾ ഉണ്ടായി. തന്റെ 17ാം വയസിലായിരുന്നു അബിഗെയില്‍ ആദ്യത്തെ പെണ്‍കുട്ടിക്ക് ജന്മമേകിയിരുന്നത്. തുടര്‍ന്ന് 20ാവയസില്‍ മറ്റൊരു പെണ്‍കുട്ടിക്കും 23ാം വയസില്‍ ആണ്‍കുട്ടിക്കും അബിഗെയില്‍ ജന്മമേകാന്‍ നിര്‍ബന്ധിതയായി.
ദത്ത് പുത്രിയില്‍ യൂസ്ബിയോക്ക് ജനിച്ച മൂന്ന് കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് കാന്‍സര്‍ മാറ്റാന്‍ കഴിയുമെന്ന് പ്രചരിപ്പിച്ച് അതിന്റെ പേരിലും ദമ്പതികള്‍ വന്‍തോതില്‍ കാശുണ്ടാക്കി. കഴിഞ്ഞ 15 വര്‍ഷങ്ങളായി താന്‍ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് അബിഗെയില്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് 2014 മുതല്‍ ഇവർക്കെതിരെ അന്വേഷണം നടക്കുകയായിരുന്നു.
ദമ്പതികളുടെ മരുമകള്‍ കൂടിയായഅബിഗെയിലിനെ അവളുടെ മദ്യപാനിയായ അമ്മയുടെ അടുത്ത് നിന്നായിരുന്നു ഇവര്‍ വളര്‍ത്താനായി ഏറ്റെടുത്തിരുന്നത്. ഹവായിലെ ഒരു ആര്‍മി ബേസിലേക്കായിരുന്നു കുട്ടിയെ ദമ്ബതികള്‍ ആദ്യം കൊണ്ടു പോയി പാര്‍പ്പിച്ചിരുന്നു. അന്നവര്‍ കുട്ടിയെ ഔദ്യോഗികമായി ദത്തെടുക്കുകയും ചെയ്തിരുന്നു. താന്‍ ഇവര്‍ക്കൊപ്പം താമസിക്കാനെത്തിയ കാലം മുതല്‍ തന്നെ യുസ്ബിയോ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് ഒരു പത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അബിഗെയില്‍ വെളിപ്പെടുത്തിയത്.
തങ്ങളുടെ വീടിന് പുറകില്‍ ഒരു ചര്‍ച്ച് സജ്ജമാക്കുകയും തങ്ങളുടെ ദത്ത് പുത്രിയുടെ കുട്ടികളില്‍ ഒരാള്‍ക്ക് ദിവ്യശക്തിയുണ്ടെന്നും കാന്‍സര്‍ ഭേദമാക്കാനുള്ള കഴിവുണ്ടെന്നും പ്രചരിപ്പിച്ച് നിരവധി പേരെ ഈ ചര്‍ച്ചിലേക്ക് ആകര്‍ഷിച്ച് ഇതിലൂടെ വന്‍ മുതലെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. . 13 വയസ്സ് മുതൽ തുടർന്ന പീഡനമായിരുന്നു പെൺകുട്ടി നേരിടേണ്ടി വന്നത്.
Post Your Comments