തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം. ഇനി മുതൽ അഞ്ച് വര്‍ഷമായിരിക്കും നിയമന കാലാവധി. കൂടാതെ അഞ്ച് വർഷത്തെ പ്രകടനം വിലയിരുത്തി അഞ്ച് വര്‍ഷംകൂടി സമയം അനുവദിക്കാനും വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി. പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ചവര്‍ വിരമിക്കുന്നതുവരെ തുടരുന്നതാണ് നിലവിലെ രീതി. പ്രിന്‍സിപ്പല്‍ തസ്തികയിലെ കാലാവധി പൂര്‍ത്തിയായാല്‍ മാതൃസ്ഥാപനത്തില്‍ പ്രഫസര്‍ റാങ്കിലോ തത്തുല്യ തസ്തികയിലോ തിരികെ പ്രവേശിക്കാം.
ALSO READ: ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബറില്‍
പിഎച്ച്.ഡി ബിരുദവും കോളേജ് / സര്‍വകലാശാല/ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ അസി. പ്രഫസര്‍/ അസോ. പ്രഫസര്‍ തസ്തികയില്‍ കുറഞ്ഞത് 15 വര്‍ഷം പരിചയമുള്ളവരെ മാത്രമേ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിക്കാവൂ. യു.ജി.സി പട്ടികയില്‍ ഉൾപ്പടെ ജേണലുകളില്‍ പത്ത് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിക്കണം. ഗവേഷണ സ്കോര്‍ 110 എങ്കിലും ഉണ്ടാകണം. വൈസ് പ്രിന്‍സിപ്പല്‍ തസ്തികക്കും കാലാവധി നിശ്ചയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ ശിപാര്‍ശയില്‍ കോളജ് ഗവേണിങ് ബോഡിക്ക് മുതിര്‍ന്ന അധ്യാപകനെ രണ്ട് വര്‍ഷ കാലാവധിയില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിക്കാം.
Post Your Comments