Kerala

ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബറില്‍

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുളള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 2019 ജൂലൈ ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജൂലൈ രണ്ടിന് ശേഷമോ 2008 ജനുവരി ഒന്നിന് മുന്‍പോ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനുശേഷം ജനനതിയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ ഫോമും വിവരങ്ങളും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുമ്പോള്‍ 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അയയ്ക്കണം.

കേരളത്തിലും ലക്ഷദ്വീപിലും ഉളള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30നകം ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയയ്ക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാഫോറം (രണ്ട് കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുളള മൂന്ന് ഫോട്ടോകള്‍ ഒരു കവറില്‍ ഉള്ളടക്കം ചെയ്തത്, ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.

shortlink

Post Your Comments


Back to top button