തിരുവനന്തപുരം : കാലവര്‍ഷക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ. കേരളത്തിന് കേന്ദ്രത്തിന്റെ ആദ്യഘട്ട സഹായമായി 80 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ‘ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കും’ റിജിജു പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും.
ALSO READ: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്
ഇന്ന് രാവിലെയാണ് സംഘം കേരളത്തിലെത്തിയത്. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും.തുടര്‍ന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദര്‍ശിച്ച് രാത്രി ഡല്‍ഹിക്ക് മടങ്ങും.
Post Your Comments