KeralaLatest News

മാതൃഭൂമി നിരോധിക്കണമെന്ന് മഹിളാമോര്‍ച്ച

ആലപ്പുഴ•ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും അതിന്റെ രചയിതായ ഹരീഷ്.എസ് നു മെതിരെ കേസ് എടുക്കുകയും മാതൃഭൂമി നിരോധിക്കുകയും വേണമെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ് ആവശ്യപ്പെട്ടു.

മാതൃഭൂമിയിൽ ഭാരത സ്ത്രീകളുടെ സ്വഭാവ ശുദ്ധിയെയും തിരുമേനിമാരെയും അപമാനിച്ചുകൊണ്ടുള്ള നോവൽ പ്രസിദ്ധീകരിച്ചതിനെതിരെ മഹിളാ മോർച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗീതാ രാംദാസ്.

തുടർന്ന് മാതൃഭൂമി ഓഫീസിനു മുന്നിൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ കത്തിച്ചു.

മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ശാന്തകുമാരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

മഹിളാ മോർച്ച ജില്ലാ കമ്മറ്റി അംഗം ബിന്ദു വിനയൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മാരായ സുമ ചന്ദ്രബാബു, കലാ രമേശ്,അംബിക, മറ്റു ഭാരവാഹികളായ രേണുക, ജ്യോതി രാജീവ്, പ്രതിഭ ജേക്കർ, റോഷ്‌നി എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button