Latest NewsTechnology

ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം

ന്യൂഡല്‍ഹി: ആപ്പിൾ ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം. സ്​പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐഓഎസ് സ്റ്റോറിൽ അനുവദിക്കാത്തതാണ് ഈ നീക്കത്തിന് കാരണമെന്നാണ് സൂചന. ആപ് അനുവദിച്ചില്ലെങ്കില്‍ ​മൊബൈല്‍ സേവനദാതാക്കളോട്​ ഐ ഫോണുകള്‍ അവരുടെ നെറ്റ്​വര്‍ക്കില്‍ നിന്ന്​ ഒഴിവാക്കാന്‍ ട്രായ്​ നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്.

​സ്​പാം മെസേജുകളും കോളുകളും തടയുന്നതിനായി ഡി.എന്‍.ഡി 2.0 എന്ന ആപിനാണ്​ ​ട്രായ്​ രൂപംകൊടുത്തിരിക്കുന്നത്​. എന്നാല്‍ വ്യക്​തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നും ഇൗ സാഹചര്യത്തില്‍ ​െഎ.ഒ.എസ്​ സ്​റ്റോറില്‍ ആപിന്​ അനുമതി നല്‍കാനാവില്ലെന്നുമാണ് ആപ്പിൾ നിലപാട്. അതേസമയം ഗുഗിളി​ന്റെ ആപ്​ സ്​റ്റോറായ പ്ലേ സ്​റ്റോറില്‍ പുതിയ ആപിന്​ അനുമതിയുണ്ട്​.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന്​ അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക്​ നെറ്റ്​വര്‍ക്ക്​ നല്‍കരുതെന്ന്​ സേവനദാതാക്കളോട്​ ട്രായ്​ നിര്‍ദേശിക്കുന്നതിനാൽ ആപ്പിൾ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ഐഫോൺ ഉപയോക്താക്കൾക്ക് വൻ തിരിച്ചടിയായിരിക്കും സംഭവിക്കുക.

Also read : യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ്: സന്ദേശത്തിലൂടെ വിവരങ്ങൾ ചോർത്തുന്ന വിദ്യയുമായി ഹാക്കർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button