മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ്സിൽ മൂട്ടകടിയെന്ന് പരാതി. യുഎസിലെ ന്യുവാര്ക്കില്നിന്നു മുംബൈയിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരാണ് പരാതി നൽകിയത്. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഒരു കുട്ടിക്കാണ് ആദ്യം മുട്ടകടിയേറ്റത്. പിന്നീട് ഇതേ പരാതിയുമായി പലരും എത്തി. അതോടെ ഡൽഹിയിലേക്ക് വിമാനം പുറപ്പെടാനും വൈകിയിരുന്നു.
Read also: അവിശ്വാസ പ്രമേയം; റാഫേൽ ഇടപാട് രാഹുലിനെ പ്രതിരോധത്തിലാക്കി
ബിസിനസ് ക്ലാസിലെ എല്ലാ സീറ്റുകളിലും മൂട്ടശല്യമുണ്ടായിരുന്നെന്നും പൊട്ടിയ മേശകളും മോശം ടിവിയുമാണ് ഈ സീറ്റിലുണ്ടായിരുന്നതെന്നും വിമാനത്തിലെ യാത്രക്കാരനായ പ്രവീണ്‍ ടോണ്സെകര് ട്വീറ്റ് ചെയ്തു. മൂട്ടകടിയെ തുടര്‍ന്ന് തന്റെ ഭാര്യയും കുട്ടിയും വിമാനത്തിന്റെ ഇക്കണോമി ക്ലാസിലാണ് ഭൂരിഭാഗവും യാത്ര ചെയ്തതെന്നും പ്രവീണ്‍ പോസ്റ്റിൽ പറയുകയുണ്ടായി .
എയര്‍ഇന്ത്യയെയും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെയും ട്വീറ്റ് ടാഗ് ചെയ്തു.സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതേവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments