KeralaLatest News

അഭിമന്യു കൊലപാതകം : ക്യാംപസ് ഫ്രണ്ടുമായി ബന്ധമുള്ള രണ്ട് വിദ്യാർത്ഥിനികളെ ചോദ്യം ചെയ്തു : നിര്‍ണായക വിവരങ്ങള്‍

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ക്യാംപസ് ഫ്രണ്ടുമായ് ബന്ധമുള്ള നിരീക്ഷണത്തിലായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍, തങ്ങിയ സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം വിവരം കിട്ടിയിട്ടുണ്ട്.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ ദിവസങ്ങള്‍ക്കു മുമ്പേ എറണാകുളം നോര്‍ത്തിലെ കൊച്ചിന്‍ ഹൗസില്‍ നിരവധി യോഗങ്ങള്‍ നടന്നതായി പോലീസിനു വിവരം ലഭിച്ചു. സംഭവത്തിനു നാലുദിവസം മുമ്പും യോഗം നടന്നു. അഭിമന്യു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പു എറണാകുളത്ത് ചേര്‍ന്ന കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി യോഗമാണ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനദിനത്തോടനുബന്ധിച്ച്‌ പ്രശ്നം സൃഷ്ടിക്കാനും ആവശ്യമെങ്കില്‍ ആക്രമണം നടത്താനും തീരുമാനിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

മുഹമ്മദാണു കൊലപാതകപദ്ധതി തയാറാക്കിയതെന്നാണു പോലീസ് നിഗമനം. ഇതേത്തുടര്‍ന്നാണു ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ വിളിച്ചുവരുത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിന്റെ ഭാഗമായി രണ്ടു വിദ്യാര്‍ഥിനികളെ പോലീസ് ചോദ്യം ചെയ്തു. മുഖ്യപ്രതി മുഹമ്മദുമായി രണ്ടു വിദ്യാര്‍ഥിനികള്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു.

ഇവര്‍ ക്യാമ്പസ് ഫ്രണ്ടിന്റെ രഹസ്യപ്രവര്‍ത്തകരാണെന്നും കണ്ടെത്തി. ഇവര്‍ കൊലപാതകദിവസവും മുഹമ്മദുമായി ഫോണില്‍ സംസാരിച്ചിരുന്നുവന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button