Automobile

ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങി പുതിയ ഹോണ്ട നവി; വില ഇങ്ങനെ

ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങി പുതിയ ഹോണ്ട നവി. കൂടുതല്‍ ഫീച്ചറുകളും പുതിയ ആക്സസറികളുമായാണ് പുതിയ നവി വിപണി കീഴടക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. റേഞ്ച് ഗ്രീന്‍, ലഡാക്ക് ബ്രൗണ്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. നിലവിലുള്ള റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്ലാക് എന്നീ നിറഭേദങ്ങള്‍ക്ക് പുറമെയാണിത്. ഇതോടെ ആറു നിറങ്ങളില്‍ ഹോണ്ട നവി വില്‍പനയ്ക്കെത്തും.

Also Read : നോക്കിയ X5 വിപണിയിൽ; സവിശേഷതകൾ ഇവയൊക്കെ

44,775 രൂപയാണ് പുതിയ ഹോണ്ട നവിയുടെ എക്സ്ഷോറൂം വില (ദില്ലി). പഴയ മോഡലിനെക്കാള്‍ 1,991 രൂപ പുതിയ നവിക്ക് കൂടുതലാണ്. ഡിജിറ്റല്‍, അനലോഗ് യൂണിറ്റുകളടങ്ങുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്ബനി പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ ഗ്രാഫിക്സും നവിയില്‍ എടുത്തുപറയണം. ചുവപ്പ് നിറമാണ് കുഷ്യന്‍ സ്പ്രിങ്ങിന്. കമ്ബനി പരീക്ഷിച്ചു വിജയിച്ച 110 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് നവിയുടെ ഒരുക്കം.

8 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. സിവിടി ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തും. ഇന്ധനശേഷി 3.8 ലിറ്റര്‍ ആണ് നവിയില്‍. ഫ്യൂവല്‍ മീറ്ററാണ് പുതിയ നവിയിലെ പ്രധാന മാറ്റം. ബോഡി നിറത്തിലുള്ള ഗ്രാബ് റെയില്‍, ഹെഡ്ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍ എന്നിവയാണ് നവിയുടെ വിശേഷങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button