Latest NewsKerala

‘എന്തിനാ അനീഷേ ഞങ്ങളെ ഉപേക്ഷിച്ചു പോയത്?’ ക്യാൻസർ ബാധിതനായ മകനെ കാണാനെത്തുമോയെന്ന് യുവതിയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗം ബാധിച്ച മകനെ ഒരുനോക്ക് കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് തന്നെയുപെക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവിന് യുവതി എഴുതിയ കുറിപ്പ് വൈറലായി. ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ പോലും കയ്യിലില്ലെന്നും അവസാനമായി ഒരു നോക്ക് കാണാനെത്തണമെന്നുമാണ് മോനിഷ അനീഷെന്ന യുവതി തന്റെ ഫേസ് ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നത്. ആഗസ്‌റ്റില്‍ മകന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തുകയാണെന്നും തന്റെ കരള്‍ മകന് നല്‍കുമ്പോള്‍ ഒരുപക്ഷെ അതിന് ശേഷം ചിലപ്പോള്‍ രണ്ടിലൊരാള്‍ മാത്രമേ ജീവിച്ചിരിക്കൂ എന്നും മോനിഷ പറയുന്നു.

മോനിഷയുടെ പോസ്റ്റ്‌ കാണാം:

എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ ആണ് ഞാൻ, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവിൽ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയിൽ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകൾക്ക് ശേഷം അവൻ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ?

ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷൻ ആണ് ആരെങ്കിലും ഒരാൾ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാൻ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകൾ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കിൽ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവർക്ക് അറിയില്ലാലോ നിന്റെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന്.

ഈ ഫേസ്ബുക് പോസ്റ്റ്‌ നീ വായിക്കാൻ ഇടയായാൽ ഓപ്പറേഷൻ ഡേറ്ററിനു മുൻപ് അവനെ ഒന്ന് കാണണം plzzzzz. പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു ഇനി ഞങ്ങൾക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്.

പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാൻസർ പടർന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷൻ -നും.

shortlink

Related Articles

Post Your Comments

Related Articles


Back to top button