വാഷിംഗ്ടണ്‍: ഗൂഗിളിനെതിരെ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരെ യുഎസ് രംഗത്ത്. അമേരിക്കയിലെ വലിയ കമ്പനിയായ ഗൂഗിളിന് 500 കോടി ഡോളര്‍ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഇത് അധികം കാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ക്കൂടി വ്യക്തമാക്കി.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിലാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ വിധിച്ചത്. 90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്.
I told you so! The European Union just slapped a Five Billion Dollar fine on one of our great companies, Google. They truly have taken advantage of the U.S., but not for long!
— Donald J. Trump (@realDonaldTrump) July 19, 2018
Post Your Comments