Latest NewsIndia

മഴ ലഭിക്കാൻ ആയിരക്കണക്കിന് തവളകളെ ബലി കൊടുത്തു; സംഭവം ഇങ്ങനെ

ബീഹാർ: നല്ല മഴക്കായി ബീഹാറിൽ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി. തവളകളെ ഉപയോഗിച്ച് യാഗം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. ബിഹാറിലെ മഗദ്-ഗയ, ജെഹനബാദ്, ഔറംഗാബാദ്, നവാദ, ആര്‍വാള്‍ എന്നീ ജില്ലകളിലാണ് പൂജ നടന്നത്. ‘ ബെന്‍ഗ് കുത്‍നി ‘ എന്ന ആചാരപ്രകാരമാണ് യാഗം. ഈ യാഗത്തിന്‍റെ അവസാനം ആയിരക്കണക്കിന് തവളകളെ കുരുതി കൊടുക്കും.

ALSO READ: ജപ്പാനില്‍ യാത്ര പോകുന്നവര്‍ തവളയെ കൂടെ കൊണ്ടുപോകാറുണ്ട്; കാരണമിതാണ്

പാരമ്പര്യമായി കൈമാറി വന്ന ആചാരമായ ‘ബെന്‍ഗ് കുത്‍നി ‘ നടത്തുന്നത് കർഷകരായിരിക്കും. ഗ്രാമത്തിലെ സ്ത്രീകൾ ആദ്യം ഒരു കുഴി കുത്തും. ശേഷം പ്രദേശത്തിലെ മുഴുവൻ കിണറുകളിലേയും വെള്ളം ശേഖരിച്ച് ഈ കുഴിയില്‍ നിറയ്ക്കും. തുടര്‍ന്ന് അടുത്തുളള പാടത്തും വരമ്പത്തുമുള്ള ജീവനുളള തവളകളെ പിടിച്ച് കൊണ്ടു വന്ന് ഈ കുഴിയില്‍ ഇടും. തുടര്‍ന്ന് ഇവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. ചത്ത തവളകളെ കൊണ്ട് മാലയുണ്ടാക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ‘തവളമാല’ഒരാള്‍ കഴുത്തിലണിഞ്ഞ് ഗ്രാമവാസികളെ ശകാരിക്കും. എത്ര നന്നായി ശകാരിക്കുന്നുവോ അത്രയും നല്ല മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

shortlink

Post Your Comments


Back to top button