Latest NewsKeralaUncategorized

പെണ്‍വാണിഭം: തൃശൂരില്‍ സിനിമാ-സീരിയല്‍ നടിമാര്‍ പിടിയില്‍

തൃശൂര്‍•തൃശൂര്‍ പൂങ്കുന്നത്ത് സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച് നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.

നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്‌മി-45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊർണൂർ സ്വദേശിനികളായ പെൺകുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിലായി. പിടിയിലായ പെണ്‍കുട്ടികള്‍ സിനിമ-സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നവരാണ്.

ഒരുമാസംമുമ്പാണ് സംഘം വീട് വാടകയ്ക്ക് എടുത്തത്. സീരിയൽ, സിനിമാ രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്‌ത പെൺകുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. ജോലിയുള്ള സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രമെന്ന നിലയിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. നാട്ടുകാരുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ അസമയത്ത് ഇവിടേക്കുള്ള ആളുകളുടെ പോക്കുംവരവും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.

ഇപ്പോൾ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെൺവാണിഭക്കേസിൽ മുമ്പ് മണ്ണുത്തിയിലേയും നെടുപുഴയിലേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഓരോ കേസിൽ ജാമ്യത്തിലിറങ്ങിയശേഷവും പഴയ പരിപാടി തന്നെയാണ് ഇവര്‍ തുടരുന്നതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button