ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടയിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്‌തതും പിന്നാലെ സ്വന്തം ഇരിപ്പിടത്തിലെത്തിയ ശേഷം പ്രതിപക്ഷ അംഗങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചതും വൻ വിവാദത്തില്‍.
Also Read: മര്യാദ പാലിക്കണം, രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍
പ്രധാനമന്ത്രി പദവിയെ രാഹുല്‍ അവഹേളിച്ചുവെന്ന് സ്‌പീക്കര്‍ സുമിത്ര മഹാജന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള പ്രകടനങ്ങളുടെ വേദി പാർലമെന്റിന് പുറത്താണെന്നും സ്പീക്കർ പറഞ്ഞു. ആലിംഗനങ്ങളെ വിലക്കുന്നില്ലെങ്കിലും അംഗങ്ങള്‍ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണന്ന് സ്പീക്കർ പറഞ്ഞു. രാഹുല്‍ മോദിയെ ആലിംഗനം ചെയ്‌ത രീതി ശരിയായില്ലെന്നും സ്പീക്കർ കൂട്ടിച്ചേര്ത്തു.
Also Read: രാഹുലിന്റെ പ്രസംഗത്തിലെ ‘ജൂംല’യുടെ അർത്ഥം തേടി ആളുകൾ
രാഹുൽ ഗാന്ധിയുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ ബിജെപി വിമർശിച്ചു. രൂക്ഷമായ ഭാഷയിലാണ് രാഹുലിനെതിരെ ബി.ജെ.പി പ്രതികരിച്ചത്. പ്രധാനമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ബി.ജെ.പി നേതാവും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ അനന്തകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇത്രയ്‌ക്ക് വിവരമില്ലാത്തയാളും പക്വതയില്ലാത്തയാളുമായതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments