സൂറത്ത്•കോടികളുടെ സ്വത്ത് വകകള്‍ വേണ്ടെന്ന് വച്ച് എം.ബി.ബി.എസ് ബിരുദധാരിയായ യുവതി സന്യാസ ജീവിതം സ്വീകരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ ഹിന കുമാരിയാണ് ജൈന സന്യാസം സ്വീകരിച്ചത്. സാധ്വി ശ്രീ വിശ്വറാം എന്നാണ് ഹിനയുടെ ഇപ്പോഴത്തെ നാമം.
ഹിനയുടെ കുടുംബം വലിയ സ്വത്തുക്കള്‍ക്ക് ഉടമകളാണ്. അതിനാല്‍ സന്യാസം ജീവിതം സ്വീകരിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ ഹിനയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ അവള്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയതയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഹിന ഒടുവില്‍ രണ്ട് വെള്ള വസ്ത്രങ്ങളും ഒരു പാത്രവുമെടുത്ത് വീടുവിട്ടിറങ്ങി.
12 വർഷമായി ഒറ്റക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റില്‍ നിന്ന് സ്വര്‍ണ മെഡലോടെയായിരുന്നു ഹിന വൈദ്യ പഠനം പൂര്‍ത്തിയാക്കിയത്, തുടര്‍ന്ന് മൂന്ന് വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തു വരുമ്പോഴാണ് ഇവര്‍ സന്യാസം സ്വീകരിക്കുന്നത്.
കഴിഞ്ഞവർഷം ഭവ്യ ഷാ എന്ന 12 വയസുകാരനായ കുട്ടിയും സന്യാസി ദീക്ഷ സ്വീകരിച്ചിരുന്നു. വജ്രവ്യാപാരിയുടെ മകനായിരുന്നു ഭവ്യ ഷാ.
Post Your Comments