India

ഉപവാസമിരുന്ന് 13 കാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജൈനനേതാക്കള്‍

ഹൈദരാബാദ് : ജൈനമത വിശ്വാസത്തിന്റെ ഭാഗമായി 68 ദിവസം തുടര്‍ച്ചയായി ഉപവാസമിരുന്ന് 13 കാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജൈനനേതാക്കള്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരാധനയുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ചൈല്‍ഡ് റൈറ്റ്‌സ് ആക്ടിവിസ്റ്റുകള്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ജൈനമത നേതാക്കളുടെ പ്രതികരണം. സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപ്പെടാന്‍ അവകാശമില്ലെന്ന് ജൈനമത നേതാക്കള്‍ വ്യക്തമാക്കി. 13 കാരി മരിച്ച ഉപവാസമിരുന്ന് മരിച്ചത് മതകാര്യമാണെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ജൈനമത നേതാക്കള്‍ പറഞ്ഞു.

സ്വര്‍ണ വ്യാപാരികളായ കുടുംബത്തിന് സമ്പത്തും ഐശ്വര്യവും വന്നു ചേരാന്‍ ജൈന ഗുരുവിന്റെ നിര്‍ദേശ പ്രകാരമാണ് പെണ്‍കുട്ടി ഉപവസിച്ചത് എന്ന് പറയുന്നു.
എന്നാല്‍ എല്ലാ വര്‍ഷവും ആരാധന ഉപവാസം അനുഷ്ടിക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തില്‍ 40 ദിവസത്തിലധികം ഉപവാസം അനുഷ്ടിച്ചിരുന്നു എന്നും പറയുന്നു. ഈ വര്‍ഷം 68 ദിവസത്തെ ഉപവാസം അവസാനിപ്പിച്ചതിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. ദിവസത്തില്‍ ഒരു നേരം മാത്രമാണ് പെണ്‍കുട്ടിയ്ക്ക് കുടിയ്ക്കാന്‍ വെള്ളം നല്‍കിയിരുന്നത്. ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം താല്പര്യ പ്രകാര്യമാണ് 68 ദിവസത്തോശം ഉപവാസം അനുഷ്ടിച്ചതെന്നും ആരാധനയുടെ മുത്തച്ഛന്‍ പറയുന്നു.

അതേസമയം വീട്ടുക്കാരുടെയും മതവിഭാഗത്തിന്റെയും നിര്‍ബന്ധത്തിലാണ് പെണ്‍കുട്ടി ഉപവസിച്ചത് എന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ഇത്തരമൊരു മരണത്തെ മതപരമായി മാത്രം ഒതുക്കി തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. മത വിഭാഗത്തിന്റെ താല്പര്യങ്ങള്‍ക്ക് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേസ് എടുക്കണം എന്ന് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ 5 മില്ല്യണിനേക്കാള്‍ കുറവാണ് ജൈന മതക്കാരുടെ ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തില്‍ 50 ദിവസത്തോളം ഉപവസിച്ച് 82 വയസ്സുള്ള വൃദ്ധ മരിച്ച സംഭവത്തില്‍ കൊലപാതക കുറ്റത്തിന് പോലീസ് കേസ് എടുത്തിരുന്നു. അതിന് സമാനമായ സംഭവം തന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button