തിരുവനന്തപുരം: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ച് വെച്ചതിനാണ് അറസ്റ്റ്, ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ജോസ് മാവേലിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
READ ALSO: ജനസേവാ ശിശുഭവന്‍ ഏറ്റെടുത്തുവെന്ന് മന്ത്രി, 150 കുട്ടികൾ കണക്കിലുണ്ടെങ്കിലും കണ്ടെത്തിയത് 52 പേരെ
കുട്ടികളെ പീഡിപ്പിച്ചതിന് മുന്‍ അന്തേവാസിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് കുട്ടികളെ മുന്‍ അന്തേവാസി പീഡിപ്പിച്ചത്. പരാതി മറച്ചു വെച്ച കമ്പ്യൂട്ടര്‍ അധ്യാപകന്‍ റോബിനും അറസ്റ്റിലായി.
ആലുവ ജനസേവ ശിശുഭവനില്‍ നേരിട്ട പീഡനം വിവരിക്കുന്ന കുട്ടികളുടെ മൊഴി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. അശ്ലീല വീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments