കൊച്ചി: ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ ശിശുഭവന്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‌റെ നീക്കം താല്‍കാലികമായി നിര്‍ത്തിവയ്ച്ചു. ശിശുഭവന്‍ ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ കുഞ്ഞുങ്ങള്‍ മുറ്റത്തിറങ്ങി തടഞ്ഞ് പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതോടെ ഇവര്‍ നടപടികള്‍ നിര്‍ത്തിവയ്ച്ച് മടങ്ങി. എന്നാല്‍ ശിശുഭവന് കൃത്യമായ രേഖകളില്ലെന്നും ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അധികൃതര്‍ അറിയിച്ചു. രേഖകള്‍ പ്രകാരം 152 കുഞ്ഞുങ്ങള്‍ ഉണ്ടാകേണ്ട സ്ഥാനത്ത് ഇപ്പോള്‍ 52 പേര്‍ മാത്രമാണ് ശിശുഭവനിലുള്ളത്. ശിശുഭവന്‍ അധികൃതര്‍ക്ക് മിക്ക കാര്യങ്ങളിലും വ്യക്തമായ രേഖകളും മറ്റ് വിവരങ്ങളും ഹാജരാക്കാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
Post Your Comments