ടോക്കിയോ: സ്പാനിഷ് സൂപ്പർ താരം ഇനിയേസ്റ്റ നാളെ ജപ്പാനില്‍ ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിക്കും. സ്പാനിഷ് ക്ലബ്ബായ ബാർസലോണയോട് വിട പറഞ്ഞുകൊണ്ട് ജപ്പാന് ക്ലബായ കോബെയില്‍ എത്തിയ ഇനിയേസ്റ്റ നാളെ തന്റെ ജപ്പാനിലെ ആദ്യ മത്സരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോനാന്‍ ബല്മെരെയാണ് നാളെ കോബെയുടെ എതിരാളികൾ. മത്സരത്തിൽ കളിക്കുമെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Also Read: ചരിത്രനേട്ടം സ്വന്തമാക്കി ഫക്കർ സമാൻ
ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള കൊബെയെ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ ഇനിയേസ്റ്റയ്ക്ക് കഴിയുമോ എന്നറിയാനാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Post Your Comments