KeralaLatest News

ജസ്‌ന കേസ്; സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ

കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്‌നയെ കാണാതായ സംഭവത്തിൽ സുപ്രധാന വിവരം ലഭിച്ചുവെന്ന്​ സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍ സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്‍കി. അന്വേഷണത്തിന് അല്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ALSO READ: ജസ്​ന കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി

ജസ്‌നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്നയുടെ സഹോദരന്‍ ജൈസ്, കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അഭിജിത് എന്നിവരാണ് ഹരജി നൽകിയത്. കഴിഞ്ഞ മാര്‍ച്ച്‌ 22നാണ്​ ജസ്‌നയെ കാണാതായത്. പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. കേരളത്തിന്‌ പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹർജിക്കാരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button