Latest NewsInternational

ഫേസ്ബുക്കിൽ ഇത്തരം പോസ്റ്റുകൾക്ക് വിലക്ക്

ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇടുന്നതിന് വിലക്ക്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. നിലവില്‍ നേരിട്ട് അക്രമങ്ങള്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നിരോധിക്കുന്നുണ്ട്. പുതിയ നയം അനുസരിച്ച്‌ ശാരീരിക അതിക്രമങ്ങള്‍ക്ക് വഴിവെക്കുന്ന വ്യാജ വാര്‍ത്തകളും നീക്കം ചെയ്യാനാണ് തീരുമാനം. മ്യാന്മര്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ALSO READ: എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ട്ടമായിരുന്നു. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിലൂടെ നിഷ്‌കളങ്കരായ നിരവധി പേർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. നേരത്തെ ജൂണ്‍ മാസത്തില്‍ ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകള്‍ക്ക് മുസ്ലീം മത വശ്വാസികള്‍ വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയതായ ആരോപണം നിറഞ്ഞ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക് പിന്‍വലിച്ചിരുന്നു. കലാപങ്ങൾക്കും അക്രമങ്ങൾക്കും ഇടയാക്കുന്ന പോസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button