കണ്ണൂര്‍: മിശ്രവിവാഹിതരായതോടെ എസ്ഡിപിഐയുടെ വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഇനി ഒരുമിച്ച് ജീവിക്കാം. ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള അനുമതി കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി നല്കി. കണ്ണൂര്‍ സ്വദേശിയായ ഷഹാനയും തിരുവനന്തപുരം സ്വദേശിയായ ഹാരിസണും വിവാഹത്തിന് ശേഷം തങ്ങള്‍ക്ക് എസ്ഡിപിഐയുടെ വധഭീഷണി ഉണ്ടെന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തി വെളിപ്പെടുത്തിയിരുന്നു.
മകളെ കാണാനില്ലെന്ന് കാട്ടി ഷഹാനയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഷഹാനയെ കോടതിയില്‍ ഹാജരാക്കിയത്. ഷഹാനയുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. ഹാരിസണൊപ്പം പോയാല്‍ മതിയെന്നായിരുന്നു ഷഹാന പറഞ്ഞത്. തുടര്‍ന്ന് ഷഹാനയെ ഹാരിസണൊപ്പം വിട്ടയക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
READ ALSO: എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് പോസ്റ്റിട്ട മിശ്രവിവാഹിതരായ നവദമ്പതിമാരെ കാണാനില്ല
‘ഞാന്‍ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലര്‍ എന്നില്‍ കാണുന്ന തെറ്റ്. ഞാന്‍ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. എസ്ഡിപിഐ യും അവളുടെ വിട്ടുകാരില്‍ ചിലരു എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്റില്‍ ഒതുങ്ങും’ ഹാരിസണ്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചിരുന്നു.
Post Your Comments