International

ലൈംഗികബന്ധത്തിലൂടെ എച്ച്‌ഐവി പടർത്താൻ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തിയ സൗന്ദര്യറാണിയ്ക്ക് ശിക്ഷ വിധിച്ചു

നെയ്‌റോബി: ലൈംഗികബന്ധത്തിലൂടെ തനിക്ക് എച്ച്‌ഐവി പടർത്താൻ ശ്രമിച്ച കാമുകനെ കുത്തിക്കൊലപ്പെടുത്തിയകേസിൽ സൗന്ദര്യറാണിയ്ക്ക് വധശിക്ഷ. 2016 ല്‍ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ്സ് ലംഗാത്താ റൂത്ത കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കുത്തി കൊലപ്പെടുത്തിയത്. 2015 ല്‍ ഫരീദിന്റെ കൊലപാതകത്തിന് അറസ്റ്റിലായി വിചാരണത്തടവുകാരിയായിരുന്ന റൂത്ത് 2016 ലാണ് ജയില്‍പുള്ളികള്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ ജേതാവായത്.

Read also: ലൈംഗികബന്ധത്തിലൂടെ തനിക്ക് എച്ച്ഐവി പകർത്താൻ ശ്രമിച്ച കാമുകനെ കാമുകി കുത്തിക്കൊന്നു

ഇരുപഞ്ചോളം കുത്തേറ്റാണ് ഫരീദ് മരിച്ചത്. പ്രതി കുറ്റകൃത്യത്തില്‍ യാതൊരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല എന്നും വളരെ തന്ത്രപരമായ പ്രവര്‍ത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി വ്യക്തമാക്കി. കൂടാതെ രോഷം കൊണ്ടോ വിഷമം കൊണ്ടോ ഒരാളെ കൊലപ്പെടുത്തുന്നത് നിസാരമായ കാര്യമല്ലെന്ന് ചെറുപ്പക്കാരെ ബോധ്യപ്പെടുത്താനാണ് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ പ്രതിക്ക് നല്‍കുന്നതെന്നും ജഡ്‌ജി പറഞ്ഞിരുന്നു. അതേസമയം തന്റെ ജീവൻ രക്ഷിക്കാനാണ് ഇത്തരത്തിലൊരു കൊലപാതകം തനിക്ക് ചെയ്യേണ്ടി വന്നതെന്നും താന്‍ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍ തനിക്കു കൂടി എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ചത് താങ്ങാന്‍ കഴിഞ്ഞില്ലെന്നുംറൂത്ത് കോടതിയിൽ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button