ദുബായ് : സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി. ടൂറിസ്റ്റ് വിസയിൽ ദുബായിൽ എത്തിയ പ്രതി വ്യാജ സ്വർണ്ണം കുറഞ്ഞ വിലയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ദുബായ് പോലീസിന്റെ പിടിയിലായത്. മാർക്കറ്റ് വിലയിൽ നിന്ന് വളരെ കുറച്ച് 3,000,000 ദിർഹത്തിന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു.
Read also:കെ.എസ്.ആര്‍.ടിയുടെ പഴയ ആനവണ്ടി ഓർമയാകുന്നു
വാങ്ങുന്നവർക്ക് വിലയിൽ സംശയം തോന്നിയതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. മറ്റു ലോഹങ്ങളിൽ സ്വർണം പൂശിയായിരുന്നു ഇയാൾ വിൽക്കാൻ ശ്രമിച്ചത്. ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കേണൽ ഒമർ ബിൻ ഹമ്മദിയുടെ അഭിപ്രായത്തിൽ ഇയാൾ സ്വന്തം വീട്ടിൽ നിന്നുതന്നെയാണ് ഇവ നിർമിക്കുന്നതെന്ന് കണ്ടെത്തി. പ്രതിക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
Post Your Comments