ഉത്തർപ്രദേശ്/ ദിയോറ: സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. തന്റെ സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടി പറയുന്നത്. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം നടന്നത്.
ഉച്ചഭക്ഷണമുണ്ടാക്കാന്‍ വെച്ചിരുന്ന ധാന്യത്തിലാണ് പെണ്‍കുട്ടി വിഷം കലര്‍ത്തിയത്. എന്നാൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ കാര്യം മനസ്സിലാക്കിയതിനാൽ അത്യാഹിതം ഉണ്ടായില്ല.ഇതേ സ്‌കൂളില്‍ തന്നെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് കൊല്ലപ്പെട്ടിരുന്നു. പ്രതിയുടെ സഹോദരനായിരുന്നു ഈ കുട്ടി.
ഇതേ സ്‌കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടിയെ കൊന്നത്. ഇയാളിപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. വിവരമറിഞ്ഞ് ഗ്രാമീണര്‍ സ്‌കൂളില്‍ തടിച്ച് കൂടുകയും പെണ്‍കുട്ടിയുടെ മാതാവിനെ ജനങ്ങള്‍ മര്‍ദ്ദിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയേയും ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റിയേക്കും
Post Your Comments