KeralaLatest News

പണച്ചാക്കുകൾ വെള്ളത്തിനടിയിൽ ; യാചകരുടെ വീട്ടിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത്

തൃശൂര്‍: കനത്ത മഴയിൽ യാചകരുടെ വീട്ടിൽ വെള്ളം കയറിയതോടെ രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴച. ഒന്നരലക്ഷം രൂപയാണ് വീട്ടിലെ പലസ്ഥലങ്ങളാലായി കണ്ടെത്തിയത്. പാട്ടുരായ്ക്കല്‍ വിയ്യൂര്‍ റോസ ബസാറിലെ ഭിക്ഷാടകരായ കല്യാണിക്കുട്ടി (75), മകള്‍ അമ്പിളി (50) എന്നിവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നായിരുന്നു ഈ പണം കണ്ടെത്തിയത്.

പായയുടെ അടിയിലും ചാക്കില്‍ കെട്ടിയ നിലയിലുമാണ് നോട്ടുകൾ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ രാവിലെ 11 മണി മുതല്‍ എണ്ണിത്തുടങ്ങിയ നോട്ടുകള്‍ എണ്ണിത്തീര്‍ത്തത് രാത്രി എട്ടുമണിയോടെയായിരുന്നു. രാവിലെ വീട്ടില്‍നിന്നിറങ്ങി ഭിക്ഷയെടുത്തശേഷം രാത്രി മടങ്ങിയെത്തുന്ന അമ്മയ്ക്കും മകള്‍ക്കും അയല്‍വാസികളുമായി വലിയ ബന്ധമില്ല. ദിവസേനെ കിട്ടിയിരുന്ന തുകയുടെ പകുതി ഇവര്‍ സൂക്ഷിച്ചു വെയ്ക്കുകയായിരുന്നു. കുറച്ചുകൂടി പണം സ്വരൂപിച്ചശേഷം വീടു പണിയാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഇവര്‍ പറഞ്ഞു.

Read also:അവിഹിതബന്ധമുണ്ടെന്ന് സംശയം; ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊന്നു

കഴിഞ്ഞദിവസം കാറ്റും മഴയും ശക്തമായതോടെ പഴയ വീടിന്റെ ഒരു ഭാഗം തകരുകയായിരുന്നു. ഇരുവരെയും അഗതിമന്ദിരത്തിലേക്കു മാറ്റുമെന്നു പോലീസ് അറിയിച്ചു. ലഭിച്ച പണം തൽക്കാലം പോലീസ് സൂക്ഷിച്ചുകൊണ്ട് പിന്നീട് തിരികെ നൽകും. ഇവർക്ക് വീടുപണിയാനുള്ള സഹായം നൽകുമെന്ന് നഗരസഭ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button