കൊച്ചി : കണ്ടയ്‌നര്‍ ലോറി പോയിരുന്ന പ്രദേശത്തെല്ലാം ദുര്‍ഗന്ധം. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ആ ലോറി മുഴുവന്‍ അരൂര്‍ മാര്‍ക്കറ്റിലേക്കു കൊണ്ടുപോവുകയായിരുന്ന ചീഞ്ഞ ചെമ്മീനുകളായിരുന്നു.
ആന്ധ്രാ പ്രദേശില്‍ നിന്നും കൊണ്ടുവന്ന ചെമ്മീന്‍ മിനി ബൈപാസിലെ പഴയ ടോളിനു സമീപത്തുവച്ചാണ് പിടികൂടിയത്. നാല്‍പതു കിലോയുള്ള നൂറിലേറെ പെട്ടികളാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ചമ്പക്കര മാര്‍ക്കറ്റില്‍ ഇറക്കിയ ശേഷമാണു ചെമ്മീന്‍ അരൂരിലേക്കു കൊണ്ടുപോയതെന്നു ഡ്രൈവര്‍ പറഞ്ഞു.
Read Also : പഴയ ഫോണും 501 രൂപയും നൽകുന്നവർക്ക് കിടിലൻ ഓഫറുമായി ജിയോ
ഐസില്‍ ഇട്ടു സൂക്ഷിച്ച ചെമ്മീനുകള്‍ പലതും ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു. മീനുകള്‍ക്ക് ആഴ്ചകളോളം പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ മീനുകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇവ നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നശിപ്പിക്കാനും തീരുമാനമായി.
Post Your Comments