ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങിയതാണ് പലർക്കും ഈ തോന്നൽ ശക്തമാകാൻ കാരണം.
പതിവായി കളി കഴിഞ്ഞ് സ്റ്റംപുകളിലൊന്ന് ഊരിയെടുക്കാറുള്ള ധോണി ഇത്തവണ പന്ത് ചോദിച്ചുവാങ്ങിയത് വിരമിക്കലിന്റെ സൂചനയാണെന്നായി ഊഹാപോഹങ്ങൾ.എന്നാൽ, ധോണിയുടെ വിരമിക്കൽ വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷത്തെ ലോകകപ്പ് വരെ ധോണി ടീമിനൊപ്പമുണ്ടാകുമെന്നാണ് സൂചന
Post Your Comments