വാഷിംഗ്‌ടൺ: ഭൂമിക്കടിയിൽ വൻ വജ്ര ശേഖരമുണ്ടെന്ന് കണ്ടെത്തൽ. എന്നാൽ ഇത് കുഴിച്ചെടുക്കുക അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് വിവരം. ഒരു പക്ഷെ കുഴിച്ചെടുക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. ഭൂമിയുടെ ഏറ്റവും അടിയിലാണ് വജ്ര ശേഖരം ഉള്ളത്. യു.എസ്. മാസ്സചെസ്സ്റ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് വജ്ര ശേഖരം കണ്ടെത്തിയത്. ഭൂമിക്കടിയിൽ ഏകദേശം 240 കിലോമീറ്റർ താഴ്ച്ചയിൽ വജ്രം ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ALSO READ: യു.എ.ഇ യിൽ സ്വർണ്ണം, വജ്രം കച്ചവടത്തിന് വാറ്റ് മൂല്യങ്ങൾ പുനർനിർണയിച്ചു
ഭൂമിക്കടിയിലൂടെ എങ്ങനെ ശബ്ദം കടന്നു പോകുമെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് വജ്ര ശേഖരം കണ്ടെത്തിയത്. ഇതിലൂടെ അതിവേഗം ശബ്ദം കടന്നു പോകുകയായിരുന്നു. ഇതുവരെ കണ്ടെത്തിയതിനേക്കാൾ ഏറ്റവും വലിയ വജ്ര ശേഖരമായിരിക്കും ഇതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Post Your Comments