സ്വന്തം കാർ ബ്രേക്ക് ഡൌൺ ആയതിനാലാണ് 20 കാരനായ വാൾട്ടർ കാർ 32 കിലോമീറ്റർ നടന്ന് ഓഫീസിലെ ആദ്യ ദിവസം തന്നെ ജോലിക്കെത്തിയത്. ഇത്രയും അധികം ദൂരം നടന്നത് തന്റെ ജോലിയോടുള്ള ആത്മാർത്ഥതകൊണ്ട് തന്നെയാണ്. ആദ്യ ദിവസം തന്നെ ഒഴിവുകൾ പറഞ്ഞ് പോകാതിരിക്കൻ യുവാവ് തയ്യാറായിരുന്നില്ല. കിലോമീറ്ററുകളോളം നടന്ന് അവശനായെങ്കിലും കൃത്യ സമയത്ത് തന്നെ അയാൾ ജോലിക്കെത്തി.
ALSO READ: അച്ഛന്റെ അരങ്ങേറ്റ മത്സരത്തെ ഓർമിപ്പിച്ച് മകനും; അര്ജുന് തെണ്ടുൽക്കർ പൂജ്യത്തിന് പുറത്ത്
സംഭവം അറിഞ്ഞ ബോസിന് ജീവനക്കാരന്റെ ആത്മാർത്ഥത കണ്ടില്ലെന്ന് വയ്ക്കാനായില്ല. ജോലിയോടും സ്ഥാപനത്തോടെ ഇത്രയും കൂറ് കാട്ടിയ ജീവനക്കാരന് ഏതെങ്കിലും ഒരു സമ്മാനം നൽകണമെന്ന് ബോസ് തീരുമാനിച്ചു. തുടർന്ന് ഇത്രയും ദൂരം നടന്നു വന്ന ജീവനക്കാരൻ ഒരു കാർ തന്നെ വാങ്ങി നൽകാൻ ബോസ് തീരുമാനിച്ചു. ബോസ് തനിക്ക് നൽകിയ സമ്മാനം കണ്ട ജീവനക്കാരനും ഞെട്ടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാകുകയാണ്.
Post Your Comments