ജറുസലേം: ഇസ്രയേൽ ഇനിമുതൽ പൂര്‍ണമായും ജൂത രാഷ്ട്രമായി മാറുന്നു. ഈ വിഷയം സംബന്ധിച്ച ബില്ലിന് ഇസ്രേലി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. 55ന് എതിരെ 62 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. ഇസ്രയേല്‍ ജൂതന്മാരുടെ പിതൃഭൂമിയാണെന്നും ജൂത വിഭാഗത്തിന് സ്വയം നിര്ണ്ണയാവകാശമുണ്ടെന്നു വലതുപക്ഷ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ബില്ല് പാസാക്കിയത്.
Read also:ശബരിമല പ്രവേശനം; സുപ്രീം കോടതി വിധിയിൽ ദേവസ്വം ബോർഡിന്റെ പ്രതികരണം
ഇതോടെ ഇസ്രയേലിൽ അറബി ഭാഷയുടെ ഔദ്യോഗിക ഭാഷാ പദവി ഇല്ലാതാക്കി . അറബി ഭാഷയ്ക്ക് പ്രത്യേക പദവി മാത്രമാണ് നല്‍കുന്നത്. ഹിബ്രു മാത്രമായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. പുതിയ നിയമനിര്‍മാണത്തിലൂടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും ജൂതന്മാര്ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.
ഇസ്രയേലിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന അറബ് സമൂഹത്തിന് തിരിച്ചടിയാകുന്നത് തീരുമാനം. ക്നെസെറ്റില്‍ എട്ടു മണിക്കൂര്‍ നീണ്ട സമ്മേളനത്തിനൊടുവിലാണ് ബില്ല് പാസാക്കിയത്. ഇസ്രേലി അറബ് എംപി അടക്കം നിരവധി പ്രതിനിധികള്‍ ബില്ലിനെ എതിര്‍ത്തു.
Post Your Comments