കോട്ടയം: ശ്കതമായ മഴയും വെള്ളപ്പൊക്കവും നില നിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്, ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്ത്, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
നാളത്തെ (വെള്ളിയാഴ്ച) അവധിക്ക് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്നും, തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
also read : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
Post Your Comments