കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കനനവാടികള്ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. സമീപകാലത്ത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോള്‍ ഉള്ളത്. ഇതില്‍ ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം അഞ്ചില്‍ കൂടുതലായി.
Also Read : കലിതുള്ളി കാലവര്‍ഷം; കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത
കിഴക്കന്‍ വെള്ളത്തള്ളലില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. പതിനായിരങ്ങളാണ് കെടുതി അനുഭവിക്കുന്നത്. വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകളില്‍ ദ്രുതകര്‍മ്മസേന ഇറങ്ങി. ഇന്നലെ രാത്രി വൈകിയും ആയിരങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നത്.മീനച്ചിലാറ്റില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ട്രെയിന്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം.
Post Your Comments