തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വീണ്ടും രൂപപ്പെടുന്നു. ഇതോടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ വീണ്ടും തുടരും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
മധ്യപ്രദേശിനു മീതേയുള്ള ന്യൂനമര്‍ദ ഫലമായി ഉത്തരേന്ത്യ മുഴുവന്‍ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്.
read more : ധോണി വിരമിക്കുന്നുവോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രവി ശാസ്ത്രി
ഈ ന്യൂനമര്‍ദം പെയ്തു തീരുന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു താഴെ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീര്‍ണമാക്കും. മേഘസ്‌ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളില്‍ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടര്‍ന്യൂനമര്‍ദങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് സൂചന.
Post Your Comments