KeralaLatest News

ഒടുവില്‍ ഡബ്ലൂ.സി.സിയെ ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ

കൊച്ചി: ഒടുവില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ച് താരസംഘടനയായ അമ്മ. നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെ അടുത്ത മാസം ഏഴിന് കൊച്ചിയില്‍ വച്ചാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ യോഗം നടന്ന 24ന് തങ്ങള്‍ കേരളത്തിന് പുറത്തായിരുന്നെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും നേരത്തെ നടിമാര്‍ വിശദീകരിച്ചിരുന്നു.

Also Read : അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മൂവരും കത്ത് നല്‍കിയിരുന്നു. ജൂണ്‍ 24ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയലോചിക്കാതെയുമാണ് ഈ തീരുമാനം എടുത്തതെന്നാണ് ഡബ്ലൂ.സി.സിയുടെ പരാതി.ഡബ്ലൂ.സി.സി ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ ‘അമ്മ’ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലി രൂപപ്പെടുത്തണം, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ചര്‍ച്ച വേണമെന്ന് ഡബ്ലൂ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button