ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. ഇക്കാര്യം യോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അദ്ദേഹം അറിയിക്കുകയും ചെയ്തു. കാലവർഷ കെടുതിക്ക് വേണ്ട സഹായം നൽകാമെന്ന് അദ്ദേഹം അറിയിച്ചു. മറ്റു കാര്യങ്ങൾക്കായി ഉള്ള കേന്ദ്രസഹായം ചോദിച്ചപ്പോള്‍ കേന്ദ്രഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
കേരളം എഴ് ആവശ്യമുള്ള നിവേദനമാണ് നല്കിയ്. അതിന് ഓരോന്നിനും വിശദമായ നിലപാടും സ്ഥിതിഗതിയും വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു, ‘ നിങ്ങള്‍ രണ്ടു സംഘവും ഉണ്ടല്ലോ. ഇരുകൂട്ടരും ഭരിച്ചകാലത്ത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതികളും അനുവദിച്ച തുകയും അടങ്ങുന്ന പട്ടികയാണിത്. ഇത് മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ നല്‍കുന്നില്ല. മുഖ്യമന്ത്രിക്കു മാത്രം നല്കുന്നു. പരിശോധിക്കുക, എന്തുചെയ്തു, എവിടെത്തി എന്ന്.’
പട്ടിക മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിടുമോ എന്നതാണ് അടുത്ത വിഷയം. 2012 ല്‍ അനുമതി നല്കിയ പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. അന്ന് എന്തുകൊണ്ട് നടപ്പാക്കിയില്ല. പദ്ധതി നടപ്പാകാത്തതിന്റെ ഉത്തരവാദി അന്നത്തെ സര്‍ക്കാരാണെന്നും മോദി കുറ്റപ്പെടുത്തുന്നു
Post Your Comments