പാലക്കാട്: സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം ആരംഭിയ്ക്കും. . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എഐഎംടിസി) ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയതോടെയാണ് കേരളത്തിലും ചരക്ക് നീക്കം നിലക്കുമെന്ന് ഉറപ്പായത്.
ജൂലൈ 20 മുതല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വിസ് നിര്‍ത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം നന്ദകുമാര്‍ അറിയിച്ചു.
ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കി. അന്തര്‍സംസ്ഥാന ചരക്ക് കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങള്‍ ജൂലൈ 18 മുതല്‍ തന്നെ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്ക് കയറ്റുന്നത് നിര്‍ത്തിവെക്കും.
ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ ജൂലൈ 20ന് സംസ്ഥാനത്ത് സര്‍വിസ് നിര്‍ത്തിവെക്കുമെന്നും എം നന്ദകുമാര്‍ പറഞ്ഞു.
Post Your Comments