Life StyleHealth & Fitness

മഴക്കാലത്ത് ഫ്രിഡ്‌ജ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ !

മഴക്കാലത്ത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയായിത്തന്നെ സൂക്ഷിക്കണം. പ്രത്യേകിച്ച് ഫ്രിഡ്‌ജുകൾ. ഏറ്റവും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ ഫ്രിഡ്‌ജുകളിലാണല്ലോ കാണുന്നത്. അതിനാൽ ഭ​ക്ഷ്യ​ വി​ഷ​ബാ​ധ​യുള്‍​പ്പ​ടെ​യു​ള്ള ഭീ​ഷ​ണി ഫ്രിഡ്ജ് ഉ​യര്‍​ത്തുന്നു.

താ​പ​നില അ​ഞ്ച് ഡി​ഗ്രി​യില്‍ താ​ഴെ​യും ഫ്രീ​സ​റി​ലേ​ത് പൂ​ജ്യം ഡി​ഗ്രി​യി​ലും ആ​ണ് നില​നി​റു​ത്തേ​ണ്ട​ത്. പാ​കം ചെ​യ്‌​ത​തും അ​ല്ലാ​ത്ത​തു​മായ ആ​ഹാര സാ​ധ​ന​ങ്ങള്‍ പ്ര​ത്യേ​കം അ​ട​ച്ച്‌ സൂ​ക്ഷി​ക്ക​ണം. മ​ത്സ്യം, ഇ​റ​ച്ചി എ​ന്നിവ ക​ഴു​കിവൃ​ത്തി​യാ​ക്കിയ ശേ​ഷം മാ​ത്രം ഫ്രി​ഡ്‌​ജില്‍ സൂ​ക്ഷി​ക്കു​ക. ഇ​വ​യില്‍ പല​ത​രം സൂ​ക്ഷ്‌​മാ​ണു​ക്കള്‍ ഉ​ള്ള​തി​നാല്‍ പാ​കം ചെ​യ്‌ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സ​മ്പര്‍​ക്ക​ത്തില്‍ വ​രാതെ പാ​യ്‌​ക്ക് ചെ​യ്‌​ത് സു​ര​ക്ഷി​ത​മാ​ക്കി വ​യ്‌ക്കുക.

Read also: കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി

പ​ഴ​ങ്ങള്‍, ജാ​മു​കള്‍, സോ​സു​കള്‍ എ​ന്നിവ ഫ്രി​ഡ്‌​ജി​ന്‍റെ മു​കള്‍ഭാ​ഗ​ത്ത് സൂ​ക്ഷി​ക്കു​ക. ക​ട​യില്‍ നി​ന്നുള്ള പ്ളാ​സ്‌​റ്റി​ക് കവ​റില്‍ സാ​ധ​ന​ങ്ങളും മി​ന​റല്‍​ വാ​ട്ടര്‍ കു​പ്പി​ക​ളില്‍ കുടി​വെ​ള്ളവും സൂ​ക്ഷി​ക്ക​രു​ത്. ഫ്രി​ഡ്‌​ജില്‍ പാ​ത്ര​ങ്ങള്‍ തി​ങ്ങി ഞെ​രു​ക്കി വ​യ്‌​ക്ക​രു​ത്. പ​ഴ​ങ്ങള്‍, പ​ച്ച​ക്ക​റി​കള്‍ എ​ന്നിവ ന​ന്നാ​യി ക​ഴു​കി കീ​ട​നാ​ശി​നി വി​മു​ക്‌​ത​മാ​ക്കി തു​ട​ച്ച്‌ വേ​ണം വ​യ്‌​ക്കാന്‍.

പാ​കം ചെ​യ്‌ത വി​ഭ​വ​ങ്ങള്‍ ര​ണ്ട് ദി​വ​സ​ത്തില്‍ കൂടു​തല്‍ ഫ്രി​‌​ഡ്‌​ജില്‍ സൂ​ക്ഷി​ക്ക​രു​ത്. പാ​കം ചെ​യ്‌​ത്ഫ്രി​ഡ്ജില്‍ സൂ​ക്ഷി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്നവ 20- 15 ഡി​ഗ്രി വ​രെ ത​ണു​പ്പി​ച്ച ശേ​ഷം ഉ​ടന്‍ ഫ്രി​‌​ഡ്‌​ജില്‍ വ​യ്‌​ക്കു​ക. ആ​ഴ്‌​ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഫ്രി​ഡ്‌​ജ് ഡീ ഫ്രോ​സ്‌​റ്റ്ചെ​യ്യു​ക​യും വൃ​ത്തി​യാ​ക്കു​ക​യും വേ​ണം. ഫ്രി​ഡ്‌​ജി​നു​ള്ളില്‍ ഭക്ഷ്യ​വ​സ്‌​തു​ക്കള്‍ തുളു​മ്പി വീ​ഴ​രു​ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button